കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സൈബര്‍ പൊലീസും ബോധവല്‍ക്കരണ പരിപാടികള്‍ തുടരുന്നതിനിടയിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. നീലേശ്വരം സ്വദേശിയുടെ പരാതി പ്രകാരം നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം, പള്ളിക്കര, കുതിരുമ്മലിലെ കെ. ഷൈജുവിന്റെ പരാതി പ്രകാരമാണ് അജ്ഞാതനെതിരെ കേസെടുത്തത്. 2023 ജുലായ് 30 മുതല്‍ ആഗസ്ത് 19 വരെയുള്ള ദിവസങ്ങളിലാണ് ഷൈജു സ്റ്റോക്ക് മാര്‍ക്കറ്റില്‍ 6,27,800 രൂപ നിക്ഷേപിച്ചത്. സ്റ്റോക്ക് മാര്‍ക്കറ്റിംഗ് പഠിപ്പിക്കുന്ന കമ്പനിയെന്ന വ്യാജേനയാണ് അജ്ഞാതനായ ആള് ഷൈജുവിനെ പരിചയപ്പെട്ടത്. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ഷൈജുവിനു ബോധ്യമായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
