കൊച്ചി: ലഹരികേസില്‍ അറസ്റ്റിലായ കെ.കെ ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാതാരങ്ങളും ഉള്ളതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. കൊച്ചി, മരടിലെ ആഡംബര ഹോട്ടലിലെ മുറിയില്‍ കഴിയുന്നതിനിടയില്‍ മലയാള സിനിമയിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാര്‍ട്ടിനും ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയിലെത്തിയതെന്നും പൊലീസ് കണക്കുകൂട്ടുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെയും കൊല്ലം സ്വദേശിയായ ഷിഹാസിനെയും അറസ്റ്റു ചെയ്തത്.
