മംഗളൂരു: എല്‍.എസ്.ഡി മയക്കുമരുന്ന് കടത്തുകയും അത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുകയും ചെയ്ത രണ്ടു മലയാളികള്‍ മംഗളൂരു പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തുറയൂർ സ്വദേശി ആദില്‍(23), കണ്ണൂർ വിളക്കോട് സ്വദേശി മുഹമ്മദ് നിഹാല്‍(23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് കാറും മയക്കുമരുന്നും പിടിച്ചെടുത്തു. പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിഎസ്‌ഐ എച്ച്ബി അനിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഉള്‍പ്രദേശത്തെ പാരാമെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥികളാണ്. 78,000 രൂപയും 26 എൽ എസ് ഡി സ്റ്റാമ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
