ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളില്‍ പരിശോധന തുടരുന്നു.
ബാരാമുള്ള ജില്ലയില്‍ രാവിലെ മുതല്‍ എന്‍ഐഎ സംഘം തിരച്ചില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേര്‍ കസ്റ്റഡിയില്‍. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഒക്ടോബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദസംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ കത്തില്‍ നിന്നും ലഭിച്ചതായും എന്‍ഐഎ പുറത്തുവിട്ടു.
കത്തില്‍ ഗംഗാനഗര്‍, ഹനുമാന്‍ഗഡ്, ജോധ്പൂര്‍, ബിക്കാനീര്‍, കോട്ട, ബുണ്ടി, ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഈ മാസം 30ന് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുളള ഭീകരവാദ സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്.
2019 ല്‍ നടന്ന പുല്‍വാമ ആക്രമത്തില്‍ 49 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് പിന്നിലും ഈ സംഘടനയായിരുന്നു.
