കൊച്ചി: വയറിലെ ഗ്യാസ്ട്രബിള്‍ മാറുവാന്‍ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ച ദമ്പതികള്‍ ആശുപത്രിയില്‍. അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. രക്തം ഛര്‍ദ്ദിച്ച് അവശരായ ദമ്പതികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികള്‍ ഗ്യാസ് മാറുന്നതിനായാണ് കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതെന്ന് പൊലീസിനോടു പറഞ്ഞു. കാഞ്ഞിരത്തിന്റ തൊലി,കുരു, ഇല എന്നിവയടക്കം ശരീരത്തിനുള്ളില്‍ ചെന്നാല്‍ മരണത്തിന് വരെ കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവര്‍ക്ക് ഒറ്റമൂലി പറഞ്ഞുകൊടുത്ത വൈദ്യനെയും പൊലീസ് തെരയുന്നുണ്ട്.







