കുടിച്ച് ഫിറ്റായി കാർ ഓടിച്ചു, കാറിലും മിനിലോറിയിലും ഇടിച്ചു, കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി, സീരിയൽ നടി രജിതക്കെതിരെയും ഒപ്പം സഞ്ചരിച്ച യുവാവിനെതിരെയും കേസ്

പത്തനംതിട്ട: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിത(31)യാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷൻ സമീപമുള്ള പെട്രോൾ പമ്പിൻ്റെ മുൻവശത്തായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിരിക്കുകയായിരുന്ന കാറുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റില്ല.നടി മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നടിക്കെതിരെ പൊലീസ് കേസെടുത്തു. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവി(49)നെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. മദ്യലഹരിയില്‍ ആയിരുന്നു എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കി. നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page