കാസര്‍കോട്: നവരാത്രി മഹോത്സവത്തിനു തിരിതെളിഞ്ഞു; ക്ഷേത്രങ്ങള്‍ മഹോത്സവനിറവില്‍. ഒക്ടോബര്‍ മൂന്നു മുതല്‍ 13 വരെയാണ് ഇത്തവണ നവരാത്രി മഹോത്സവം നടക്കുക.
ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം ശ്രീ മഹിഷമര്‍ദ്ദിനി ക്ഷേത്രം കനകവളപ്പ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിനു ഗണപതി ഹോമത്തോടെ തുടക്കമായി. വ്യാഴാഴ്ച വൈകുന്നേരം 6.15ന് ഭജന. 6.30ന് ദീപാരാധന. രാത്രി 7.30ന് നവരാത്രി വിശേഷാല്‍ പൂജ, 7.45ന് നവരാത്രി സംഗീതോത്സവത്തിനു ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു ആസ്ര ഭദ്രദീപം തെളിയിക്കും. ഡോ. അനന്ത കാമത്ത് മുഖ്യാതിഥിയാകും. തുടര്‍ന്ന് സംഗീതകച്ചേരി, രാത്രി 10.30ന് നൃത്തനിശ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍പൂജകള്‍, അന്നദാനം, സംഗീതകച്ചേരി, നൃത്തദിശ നടക്കും. ഒക്ടോബര്‍ 12ന് രാവിലെ 6.15ന് ആയുധപൂജ, 10ന് സംഗീതപരിപാടി, ഉച്ചക്ക് 12.30ന് ഉച്ചപൂജ, ഒരു മണിക്ക് അന്നദാനം, രാത്രി 8നു രഘുറാം മണികണ്ഠന്‍ ബംഗ്‌ളൂരുവിന്റെ സംഗീതകച്ചേരി, 10ന് നൃത്തനൃത്ത്യങ്ങള്‍. 13ന് രാവിലെ നടതുറക്കല്‍, 6.15ന് വിദ്യാരംഭം, 10ന് ഭജന ഗാനാമൃതം, ഉച്ചക്ക് 12.30ന് മഹാപൂജ, ഒരു മണിക്ക് അന്നദാനം. മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം, പാംഗോഡ് ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ആദൂര്‍ ഭഗവതി ക്ഷേത്രം, അണങ്കൂര്‍ ശാരദാംബ ഭജനമന്ദിരം, കൊറക്കോട് ആര്യകാത്യായനി ക്ഷേത്രം, തായത്തൊടി ദുര്‍ഗാപരമേശ്വരി ക്ഷേത്രം, മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം, തൈര ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ചരല്‍ക്കടവ് ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവില്‍, പാലക്കുന്ന് ഭഗവതി ക്ഷേത്രം, മാട്ടുമ്മല്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം തുടങ്ങിയവയാണ് നവരാത്രി മഹോത്സവം നടക്കുന്ന മറ്റു പ്രധാന ക്ഷേത്രങ്ങള്‍.