കാസര്‍കോട്: നെല്ലിക്കുന്ന് അംബേദ്കര്‍ റോഡിലെ റിട്ട. ഫോറസ്റ്റ് ജീവനക്കാരന്‍ വിനോദ് കുമാര്‍ (59) അന്തരിച്ചു.
ഭഗവതി സേവാ സംഘം നെല്ലിക്കുന്ന് ഗ്രാമകമ്മിറ്റി അംഗം, കേന്ദ്ര കമ്മിറ്റി അംഗം, ജീര്‍ണ്ണോദ്ധാരണ സമിതി നെല്ലിക്കുന്ന് ഗ്രാമകമ്മിറ്റി ഇന്‍ചാര്‍ജ്ജ്, നെല്ലിക്കുന്ന് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എക്‌സി. അംഗം, എസ്.എന്‍.ഡി.പി യോഗം മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരുന്ന പരേതനായ ദിവാകര്‍-ജയലത ദമ്പതികളുടെ മകനാണ്. ഭാര്യ: സ്‌നേഹലത. മക്കള്‍: വാണിശ്രീ, വിനോദിനി. മരുമക്കള്‍: ശ്രീജിത്ത്, സുധീഷ്.