ടെല്‍അവീവ്: ഹിസ്ബുള്ളയുടെ പ്രവന്റീവ് സെക്യൂരിറ്റി യൂനിറ്റ് കമാന്ററും സെന്‍ട്രല്‍ കൗണ്‍സില്‍ ഉപമേധാവിയുമായ നബീല്‍ കൗക്കിനെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. വെള്ളിയാഴ്ച ഹിസ്ബുള്ള ആസ്ഥാനത്ത് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ വധിച്ചതിന് പിന്നാലെയാണ് കൗക്കിനെ മരണമെന്ന് ഞായറാഴ്ച ഇസ്രായേല്‍ പ്രതിരോധ സേന വെളിപ്പെടുത്തി. ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെട്ടിരുന്നവരില്‍ പ്രമുഖനാണ് കൗക്ക്. 1980ല്‍ ഹിസ്ബുള്ളയുടെ വെറ്ററല്‍ അംഗമായിരുന്നു. തെക്കന്‍ ലബനനില്‍ ഹിസ്ബുള്ളയുടെ സൈനീക കമാന്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ അമേരിക്ക കൗക്കിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതേസമയം ലബനനിലും, തെക്കന്‍ ബേയ്‌റൂട്ടിലും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹിസ് ബുള്ള തലവന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.