തിരുവനന്തപുരം: സാധാരണ ജനങ്ങള്‍ക്കുവേണ്ടി താനൊരു തീപന്തമാകുമെന്ന് പിവി അന്‍വര്‍ എംഎല്‍എ വാര്‍ത്താ ലേഖകരോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് അന്‍വര്‍ പ്രതികരണം ആവര്‍ത്തിച്ചത്. മുങ്ങാന്‍ തുടങ്ങുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് താന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പാര്‍ടിയെ ദുര്‍ബലപ്പെടുത്തുവാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് താന്‍ പറഞ്ഞത്. സഖാക്കള്‍ക്ക് കാര്യങ്ങള്‍ മനസിലായി. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്നു അന്‍വര്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും താന്‍ പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. പാര്‍ടി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണ്. താന്‍ സാധാരണക്കാര്‍ക്ക് ഒപ്പം നില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് അഴിമതികളെ പ്രതിരോധിക്കുമെന്നും അന്‍വര്‍ പറഞ്ഞു.