തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും വിലക്ക് മറികടന്നു കൊണ്ട് പി.വി അന്‍വര്‍ എം.എല്‍.എ പരസ്യപ്രസ്താവനക്കൊരുങ്ങുന്നു. വ്യാഴാഴ്ച വൈകുന്നേരം പത്രസമ്മേളനം നടത്തി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ-”വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഒരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്”.
ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തോളം പേര്‍ കണ്ട എഫ്.ബി പോസ്റ്റ് മുന്നൂറോളം പേര്‍ ഷെയര്‍ ചെയ്തു. രണ്ടായിരത്തോളം പേര്‍ കമന്റിട്ടു.