യുവതിയെ കൊന്നു മൃതദേഹം 30 കഷണങ്ങൾ ആക്കി  ഫ്രിഡ്ജിൽ സൂക്ഷിച്ച  സംഭവം, പ്രതി ഒഡീഷയിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബംഗളൂരു:യുവതിയെ കൊന്നു മൃതദേഹം 30 കഷണങ്ങളാക്കിഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് രാജ്യത്ത് എല്ലായിടത്തും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ ഒരു മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍ മുക്തി രഞ്ജന്‍ റോയിയെ കണ്ടെത്തിയത്. പ്രതി മുക്തി രഞ്ജന്‍ റോയി ഒഡീഷയില്‍ ഉണ്ടെന്നറിഞ്ഞ് കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയതായിരുന്നു പൊലീസ്. മഹാലക്ഷ്മിയുടെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന റോയിയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.സെപ്തംബര്‍ 21 നാണ് ബംഗളൂരുവിലെ വൈലിക്കാവലില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്രിഡ്ജിനുള്ളില്‍ പല ഭാഗങ്ങളായി മുറിച്ച നിലയില്‍ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു പ്രതി. ബംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് സമീപം മാലിന്യം ഉണ്ടായിരുന്നതിനാല്‍ തെരുവ് നായ്ക്കളോ മറ്റോ ചത്തുകിടക്കുകയാണ് എന്നാണ് അയല്‍വാസികള്‍ അദ്യം കരുതിയത്. പിന്നീടാണ് ഫ്‌ലാറ്റിനകത്ത് നിന്നാണ് മണം വരുന്നതെന്ന് മനസ്സിലായത്. ഇതോടെ അയല്‍വാസികള്‍ കെട്ടിട ഉടമയെ വിവരം അറിയിച്ചു. തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ മാതാവിനെയും സഹോദരിയെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തില്‍ അപ്പാര്‍ട്ട്മന്റില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഫ്രിഡ്ജില്‍ കഷണങ്ങളാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആറ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഹേമന്ദുമായി വേര്‍പിരിഞ്ഞാണ് റോയ്‌ക്കൊപ്പം മഹാലക്ഷ്മി താമസം ആരംഭിച്ചത്. പിന്നീട് ഒറ്റയ്ക്കും താമസം തുടങ്ങി. 2023 മുതല്‍ മഹാലക്ഷ്മിയുടെ സുഹൃത്തായിരുന്നു റോയി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സെയില്‍സ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനായിരുന്ന റോയി കേന്ദ്രീകരിച്ചാണ് ആദ്യം പൊലീസ് അന്വേഷണം നീങ്ങിയത്. കുറ്റകൃത്യം ചെയ്ത ശേഷം റോയ് ഒളിവില്‍ പോകുന്നതിന് മുമ്പ് സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി ഒഡീഷയിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയതായി റോയി സമ്മതിച്ച ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയതായി ഒഡീഷ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ലോ ആന്‍ഡ് ഓര്‍ഡര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. ഒഡീഷ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍, ക്രൂരമായ കൊലപാതക കേസിലെ പ്രതി ഇയാളാണെന്ന് ബംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. മഹാലക്ഷ്മിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് കൊല നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page