കാസര്‍കോട്: ചെര്‍ക്കള-സുള്ള്യ അന്തര്‍സംസ്ഥാന പാതയിലെ ബോവിക്കാനം, കോട്ടൂരില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി മണ്‍തിട്ടയിലിടിച്ചു മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം. ശീതളപാനീയങ്ങളുമായി ചെര്‍ക്കള ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കോട്ടൂര്‍ വളവില്‍ ഇതിനകം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുകളും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നു പറയുന്നു.