ചെന്നിക്കര സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: നുള്ളിപ്പാടി, ചെന്നിക്കര സ്വദേശിയെ കാസര്‍കോട്, പള്ളത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ സുബ്രഹ്‌മണ്യന്‍-സരസ്വതി ദമ്പതികളുടെ മകന്‍ പി. സുരേഷ് (62)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് കേസെടുത്തു
ഭാര്യ: പ്രീത. മക്കള്‍: അബി, അനുശ്രീ. സഹോദരങ്ങള്‍: മോഹനന്‍, മാലതി, പരേതനായ ഗോപിനാഥ്, പ്രകാശ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page