കാസര്‍കോട്: മൊഗ്രാല്‍ ടൗണില്‍ ഗാതാഗത തടസം അതിരൂക്ഷമാണെന്ന് പരാതി. സര്‍വീസ് ബസുകള്‍ അടിപ്പാതയ്ക്ക് സമാനമായി നിര്‍ത്തിയിടുന്നതാണ് ഗതാഗത തടസം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 2500 ലധികം കുട്ടികള്‍ പഠിക്കുന്ന മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും അടിപ്പാത വഴിയാണ് സ്‌കൂളിലെത്തുന്നത്. ഇവിടെ നിരന്തമുണ്ടാകുന്ന ട്രാഫിക് ജാം അപകട ഭീഷണി രൂക്ഷമാക്കുന്നു. ട്രാഫിക് പൊലീസ് സംവിധാനവും സിഗ്നലും ഈ സ്ഥലത്ത് സ്ഥാപിക്കണമെന്ന് പഞ്ചായത്തംഗം റിയാസും ദേശീയ വേദിയും പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു.
