ബംഗളൂരു: സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു.
കൊല്ലം പുനലൂര്‍ സ്വദേശി സുജയ് പണിക്കര്‍ (34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ തീപിടിത്തമുണ്ടായത്.
ശ്വാസകോശ സംബന്ധമായ അസുംഖം മൂലം സുജയ് ഐസിയുവിലായിരുന്നു.
സുജയിയെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. 12 രോഗികളെയെങ്കിലും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചതായും തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായതെന്നാണ് സൂചന. മൂന്നാം നിലയുടെ ഉള്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നത് പിന്നീട് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു. ഇതുമൂലം ആശുപത്രിയുടെ മൂന്നാം നിലയിലെ സാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു.