കണ്ണൂര്‍: പത്തു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ 40 വര്‍ഷം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുളിങ്ങോം, പാലാംതടം കോളനിയിലെ പി. സുനിലി (21)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍. ജോഷ് ശിക്ഷിച്ചത്.
2017 സെപ്തംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴ, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.പി ആസാദാണ് ആദ്യം കേസ് അന്വേഷിച്ചത്. ചെറുപുഴ എസ്.ഐ എം.എന്‍ ബിജോയിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മെറിമോള്‍ ജോസ് ഹാജരായി.