കാസര്‍കോട്: ചെന്നൈയില്‍ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോണ്‍ ജൂഡോ ചാമ്പ്യന്‍ഷില്‍ പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിനു വേണ്ടി വെള്ളി മെഡല്‍ നേടിയ ആദികാശ്രീധറിനു കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. സ്റ്റേറ്റ് ജൂഡോ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണന്‍, പെരിയ ജൂഡോ അക്കാദമി പ്രസിഡണ്ടും ഡി.എഫ്.എ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ ലത്തീഫ് പെരിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ആദികയ്ക്കൊപ്പം കോച്ച് കെ.പി വിജിത്ത്, ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കൃഷ്ണപ്രിയ, അനഘരവി എന്നിവർക്കും സ്വീകരണം നൽകി. പെരിയ റെഡ് സ്റ്റാര്‍ ക്ലബ്ബ് സെക്രട്ടറി സജില്‍ കൃഷ്ണന്‍, അനൂപ് കൃഷ്ണന്‍, ജിഷ്ണു, കൃഷ്ണന്‍, അപ്പുവില്ലാരംപതി എന്നിവരും സംബന്ധിച്ചു. പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിക.