കാസര്‍കോട്;’ നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ക്ലാസ് മുറിയില്‍ വച്ച് അധ്യാപികക്ക് പാമ്പു കടിയേറ്റു. നീലേശ്വരം സ്വദേശിനിയായ വിദ്യയ്ക്കാണ് കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. എങ്കിലും അധ്യാപിക ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എങ്ങിനെയാണ് പാമ്പ് ക്ലാസ് മുറിയിലെത്തിയതെന്ന് വ്യക്തമല്ല.