സഹപാഠിയെ ആക്രമിക്കാനായി സ്കൂള്‍ ബാഗില്‍ വെട്ടുകത്തിയുമായെത്തിയ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ പൊലീസിനു കൈമാറി. ചെന്നൈ തിരുനല്‍വേലി താഴെ യൂത്ത് സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് കത്തി കണ്ടെത്തിയത്. തുടര്‍ന്ന്, വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലിന് അടുത്തെത്തിച്ചു. കഴിഞ്ഞ 10 നു സഹപാഠി തന്നെ ആക്രമിച്ചെന്നും അതിനു പകരം വീട്ടാനാണ് കത്തിയുമായെത്തിയതെന്നും വിദ്യാര്‍ഥി പറഞ്ഞു. ഇതോടെ, ആക്രമിച്ച കുട്ടിയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു മൂന്നുവിദ്യാര്‍ഥികളെയും പൊലീസിനു കൈമാറുകയായിരുന്നു. ഇവരെ പാലം കോട്ട ഗവണ്മെന്റ് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. കഴിഞ്ഞ മാസം, 3 സ്കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപികയെ ആക്രമിക്കാന്‍ സ്കൂളിലേക്ക് കത്തി കൊണ്ടുവന്നിരുന്നു. അവരെയും ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചിരുന്നു.