കണ്ണൂർ: തലശ്ശേരിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24 ) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി നൽകിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർശന പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്.