കാസര്‍കോട്: കേരള പൊലീസിനെ കൊണ്ട് അഭിമാനം കൊണ്ട ഓരോ മലയാളിയും ചില ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ഇന്ന് പൊലീസ് സേനയും ലജ്ജിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു.
പൊലിസ് തലപ്പത്തെ ക്രിമിനലുകള്‍ മാഫിയാ തലവന്മാരും പീഡനവീരന്മരായി മാറിയിട്ടുണ്ട്.
കൊടും കള്ളന്മാരായ പൊലിസിനെ നിയന്ത്രിക്കാന്‍ പറ്റാത്ത മുഖ്യമന്ത്രി എത്രയും രാജിവച്ച് പുറത്തു പോകണമെന്നും എം.എല്‍.എ പറഞ്ഞു. ക്രിമിനല്‍ പൊലീസും മാഫിയ മുഖ്യനും എന്ന മുദ്രാവാക്യവുമായി മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മജീദ് പച്ചമ്പള അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ് മുഖ്യപ്രഭാഷണം നടത്തി. മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്ത സമിതി അംഗം സെഡ്.എ കയ്യാര്‍, യൂസുഫ് ഉളുവാര്‍, ബി.എന്‍ മുഹമ്മദലി, ഇര്‍ഷാദ് മൊഗ്രാല്‍, ആസിഫലി കന്തല്‍, സഅദ് അംഗഡിമുഗര്‍, പി.എച്ച് അസ്ഹരി, കെ.എം അബ്ബാസ്, റഫീഖ് കണ്ണൂര്‍, ഇര്‍ഷാദ് മള്ളങ്കൈ, മൊയ്തു റെഡ്, റിയാസ് കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇല്ല്യാസ് ഹുദവി ഉറുമി നന്ദി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് കാറഡുക്ക, ബെള്ളൂർ, ദേലംപാടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദൂർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കാസർകോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി അധ്യക്ഷത വഹിച്ചു.ഇ ആർ മുഹമ്മദ് കുഞ്ഞി, എം.എ. ഹാരിസ്, ബശീർ പള്ളങ്കോട്, മുഹമ്മദ് ബെള്ളൂർ, മുഹമ്മദ് പട്ടാംഗ്, എ.കെ. അബ്ദുറഹ്മാൻ ഹാജി, ഇ ആർ ഹമീദ്, ശംസുദ്ദീൻ കിന്നിം ഗാർ,ഹനീഫ എ പി , ഇക്ബാൽ സി , ഹമീദ് മഞ്ഞംപാറ, സിദ്ദീഖ് ബെള്ളിപ്പാടി, സത്താർ സി എ നഗർ, സയ്യദ്അബൂ താഹിർ, സിദ്ദീഖ് നാട്ടക്കൽ, ഫയാസ് പരപ്പ, കെ ബി അശ്രഫ്, ജമാൽ എപി തുടങ്ങിയവർ നേതൃത്വം നൽകി.