കണ്ണൂര്‍: അധ്യാപക ദിനത്തില്‍ സ്‌കൂള്‍ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. വ്യാഴാഴ്ച പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇംഗ്ലീഷ് അധ്യാപകന്‍ ക്ലാസില്‍ കയറാനായി രണ്ടു വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെടുകയായിരുന്നു. ഇത് തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാനായി അധ്യാപകര്‍ അനുവദിച്ചില്ല. രണ്ടു വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും വയറില്‍ ചവിട്ടുകയും ചെയ്തുവെന്നാണ് അധ്യാപകന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.