കൊച്ചി: യുവ നടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ കേസെടുത്തു. എറണാകുളം ചെങ്ങമനാട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 2017 ല്‍ ബംഗളൂരുവിലെ സിനിമ ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി. ആഭാസം സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മോശമായി പെരുമാറിയെന്ന് കാണിച്ച് യുവ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
.
One Comment
പീഢനവീരൻ്റെ ഷഡ്ഡി നാടകം ഉണ്ടാകുമോ, പ്രതിരോധിക്കാൻ