കൊച്ചി: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. പവർ ഗ്രൂപ്പിന്റെ ഒരു രക്തസാക്ഷിയാണ് താൻ. പൃഥ്വിരാജിനെ വെച്ചുള്ള തന്റെ സിനിമ പവർ ഗ്രൂപ്പാണ് ഇല്ലാതാക്കിയെന്നു പ്രിയനന്ദനൻ ആരോപിച്ചു. ‘അത് മന്ദാരപ്പൂവല്ല’ എന്ന ചിത്രമാണ് മുടക്കിയത്. ആറ് ദിവസം ഷൂട്ട് തുടങ്ങി കഴിഞ്ഞാണ് തന്റെ സിനിമ മുടക്കിയതെന്നും പ്രിയനന്ദൻ ആരോപിച്ചു. പവർ ഗ്രൂപ്പ് ഇല്ല എന്ന് മമ്മൂട്ടിക്കും മോഹൻലാലിനും പറയാം. അവർക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. മലയാള സിനിമയിലെ നിലവിലെ വിവാദങ്ങൾ കലങ്ങി തെളിയുന്നതോടെ പുതിയ പ്രതീക്ഷകൾക്ക് വഴിവെക്കുമെന്ന് പ്രിയനന്ദനൻ പറഞ്ഞു. പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കില്‍ 2004ല്‍ ആറ് ദിവസം ഷൂട്ട് ചെയ്ത തന്റെ സിനിമ അവസാനിപ്പിക്കേണ്ടിവരില്ലായിരുന്നു. എം.ടിയുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു. ഇല്ലാതായിപ്പോയത് എന്‍റെ ഒരു ജീവിതമല്ലേ. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ നമ്മളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ലെന്നാണ് അറിയിപ്പ് കിട്ടിയത്. തകര്‍ന്നുപോയത് തന്‍റെ കരിയര്‍ ആയിരുന്നു -പ്രിയനന്ദനന്‍ വ്യക്തമാക്കുന്നു.