കാസര്‍കോട്: കെട്ടിടനമ്പര്‍ ലഭിക്കുന്നതിനു വേണ്ടി വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ പെരുമ്പളയിലെ എ.എച്ച് ഷമീന, കുണ്ടംകുഴിയിലെ ഷംഷാദ് എ.എച്ച്, കുറ്റിക്കോലിലെ കെ.പി സജിത്ത് എന്നിവര്‍ക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. മറ്റൊരാള്‍ക്ക് നല്‍കിയ കെട്ടിട നിര്‍മ്മാണ അനുമതി പത്രം ഉപയോഗിച്ചാണ് കൃത്രിമം കാണിച്ചതെന്നു കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ പറഞ്ഞു.