കാസർകോട്: ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള ബദരിയ നഗറിലെ മുഹമ്മദിന്റെയും ജമീലയുടെയും മകൻ അഷ്റഫ് (43) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം വീട്ടിലേക്ക് തിരിച്ചു വന്നിരുന്നു. ഞായറാഴ്ച വൈകിട്ട് വീണ്ടും കലശലായ ശ്വാസതടസം ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. റിയാന യാണ് ഭാര്യ. ഫാത്തിമ, ഫർഹാൻ, ഫാരിസ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: കാസിം, നൗഷീന.