കാസർകോട്: സീതാംഗോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കുമ്പള മൂളിയടുക്ക ദർബാർകട്ട സ്വദേശി വസന്ത (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ സീതാംഗോളി അപ്സര മില്ലിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ വസന്തയെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സൂരംബയലിൽ ടൈലറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു വസന്ത. ശശികലയാണ് ഭാര്യ. ധന്യശ്രീ ഏക മകളാണ്. രവി, ശശികുമാർ, ശസി, വിദ്യ എന്നിവർ സഹോദരങ്ങളാണ്.








