മംഗ്‌ളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ മഴ അതിരൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. ദക്ഷിണ കന്നഡയില്‍ ഇന്നും ഉഡുപ്പി ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പുത്തൂര്‍, സുള്ള്യ താലൂക്കുകളില്‍ ഇന്നലെ അതിശക്തമായ മഴയായിരുന്നു. ബണ്ട്വാള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടു.
ദക്ഷിണകാനറയില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പുഴകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
