റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ കാറിടിച്ചു മരിച്ചു; കാര്‍ നിര്‍ത്താതെ പോയി, സി.സി.ടി.വി യില്‍ കുടുങ്ങിയത് തമിഴ് നടി രേഖ നായരുടെ കാര്‍

ചെന്നൈ: സെയ്ദാപെട്ടില്‍ റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് മരിച്ചു. അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് തമിഴ്നാടിനെ നടുക്കിയ അപകടം നടന്നത്. ജാഫര്‍ഖാന്‍പേട്ടിലെ റോഡില്‍ വെച്ച് മഞ്ചനെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തുണ്ടായിരുന്നവര്‍ മഞ്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് സിസിടിവി വഴി അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി. നടി രേഖാ നായരുടേതായിരുന്നു ഈ കാര്‍. ഇതേത്തുടര്‍ന്ന് രേഖാ നായരുടെ ഡ്രൈവര്‍ പാണ്ഡ്യന്‍ അറസ്റ്റിലായി. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് അന്വേഷിച്ച് വരികയാണ്. സംഭവസമയത്ത് ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അപകടസമയത്ത് രേഖ നായര്‍ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഗിണ്ടി ട്രാഫിക് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം പാണ്ടിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തും. പാണ്ഡ്യന്‍ അന്ന് മദ്യലഹരിയിലായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. രേഖാ നായരുടെ കാര്‍ പിടച്ചെടുത്ത് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.
എഴുത്തുകാരി കൂടിയായ രേഖ നായര്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത ‘ഇരവിന്‍ നിഴല്‍’ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. തമിഴ് സീരിയലുകളിലും ഒന്ന് രണ്ട് സിനിമകളിലും രേഖാ നായര്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹിതനായ എംഎല്‍എയുമായുള്ള ബന്ധത്തിന്റെ പേരിലും ഒരു സിനിമയില്‍ ടോപ്ലെസ് ആയി പ്രത്യക്ഷപ്പെട്ടും നടി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങളിലൂടെ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന രേഖാ നായര്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായി മാറിയിരിക്കുകയാണ്. അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നു പോയ ഉദുമയിലെ സംഗീതയെ സിദ്ധന്‍ വശത്താക്കിയത് ബ്രെയിന്‍ വാഷ് ചെയ്ത്; സിപിഎം നേതാവായ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി, വീഡിയോ പ്രചരിപ്പിച്ചവരടക്കം കുടുങ്ങിയേക്കുമെന്ന് സൂചന, പരാതിക്കാരന് ഗള്‍ഫില്‍ നിന്നു ഫോണ്‍ കോള്‍

You cannot copy content of this page