മുംബൈ: ഇന്ത്യയിലെ അതിസമ്പന്നനായി അദാനി. ‘ഹറൂണ്‍ ഇന്ത്യ’യുടെ സമ്പന്നപ്പട്ടികയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അദാനിക്ക് 11.6 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നു ഹറൂണ്‍ ഇന്ത്യ വെളിപ്പെടുത്തി. മുകേഷ് അംബാനിയെ പിന്നിലാക്കിക്കൊണ്ടാണ് അദാനിയും കുടുംബവും രാജ്യത്തെ അതി സമ്പന്നരില്‍ ഒന്നാംസ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനിയാണ്. 10.14 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അംബാനിക്കുള്ളത്. ഈ വര്‍ഷം ജുലൈ 31 വരെയുള്ള കണക്കാണിത്. ഇക്കൊല്ലം അദാനിക്ക് ആസ്തിയില്‍ 95 ശതമാനം വര്‍ധനവുണ്ടായി. അംബാനിയുടെ ആസ്തിയില്‍ 25 ശതമാനം വളര്‍ച്ചയെ ഉണ്ടായുള്ളൂ. എച്ച്.സി.എല്ലിന്റെ ശിവ് നാടാരാണ് മൂന്നാംസ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന് 3.14 ലക്ഷം കോടിരൂപയുടെ ആസ്തിയുണ്ട്. നാലാമത് സീറം ഇന്റിറ്റിയൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് പൂനാവാലയാണ്. ആസ്തി 2.89 ലക്ഷം കോടി. സണ്‍ഫാര്‍മ മേധാവി ദിലീപ് സാംഗ്വി, കുമാര്‍ മംഗളം, ബിര്‍ള കുടുംബം, ഗോപിചന്ദ് ഹിന്ദുജ, അവന്യൂ സൂപ്പര്‍മാര്‍ക്ക് മേധാവി രാധാകിഷന്‍ തമാനി, വിപ്രോയുടെ അസംപ്രേംജി, നീരജ് ബജാജ് എന്നിവര്‍ അതിസമ്പന്നരുടെ ആദ്യത്തെ പത്തുപേരില്‍ ഉള്‍പ്പെടുന്നു. ഷാറൂഖ് ഖാനും പട്ടികയിലുണ്ട്. 7300 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.







