കാസര്‍കോട്: സ്വകാര്യ ബസ് റോഡ് സൈഡിലെ കുഴിയിലേക്ക് ഓടിയിറങ്ങിയത് യാത്രക്കാരെ ആശങ്കപ്പെടുത്തി. അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും അപകടമുണ്ടായില്ല. മാവുങ്കാല്‍ ആനന്ദാശ്രമം കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപത്താണ് അപകടം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുറ്റിക്കോലില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന അക്ഷയ ബസാണ് അപകടത്തില്‍പെട്ടത്.