നാടന്‍പാട്ടുകാരന്‍ കളക്കര വിനോദ് കുമാര്‍ അന്തരിച്ചു

 

കാസര്‍കോട്: പ്രമുഖ നാടന്‍ പാട്ടു കലാകാരനും മുന്‍ പ്രവാസിയുമായ കുറ്റിക്കോല്‍, കളക്കരയിലെ വിനോദ് കുമാര്‍ (40) അന്തരിച്ചു. പത്തനംതിട്ട, പന്തളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. പരേതനായ പി പക്കീരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകല (ആയംപാറ), മക്കള്‍: ബി ആദിദേവ്, ആത്മിക. സഹോദരങ്ങള്‍:വിശ്വനാഥന്‍, വിജയന്‍. നാടന്‍ പാട്ടുരംഗത്തു ശ്രദ്ധേയനായി വരുന്നതിനിടയിലായിരുന്നു പ്രവാസിയായത്. പിന്നീട് നാട്ടില്‍ അവധിക്കു വരുന്ന സമയങ്ങളിലൊക്കെ വിനോദ് കുമാര്‍ നാടന്‍ പാട്ടു വേദികളില്‍ സജീവമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: മഹിള കോണ്‍ഗ്രസിന്റെ മഹിളാ സാഹസിക് കേരള യാത്രയ്ക്ക് ജനുവരി നാലിന് ചെര്‍ക്കളയില്‍ തുടക്കം; ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, യാത്ര സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും

You cannot copy content of this page