കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷ ശോഭയാത്ര കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന ബി.ജെ.പി. പ്രവർത്തകന് വെട്ടേറ്റു. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി.സി. ബാബുവിനാണ് (32) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഏഴോടെ കല്യാശ്ശേരി സെൻട്രൽ കരിക്കട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. പരിക്കറ്റ ബാബുവിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച വൈകീട്ട് കല്യാശ്ശേരി കോലത്തു വയലിൽ ശോഭാ യാത്രക്കിടെ പ്രചാരണ വാഹനത്തിന് നേരേ ആക്രമണമുണ്ടായിരുന്നു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ആ വാഹനത്തിൽ ഉണ്ടായിരുന്ന ബാബുവിന് വൈകീട്ട് ആക്രമി സംഘത്തിൻ്റെ മർദ്ദനമേറ്റിരുന്നു. ആക്രത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ ക്കാരാണെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ സിപിഎമ്മും ഡിവൈഎഫ്ഐയും നിഷേധിച്ചു.