കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ശോഭായാത്ര കടന്നു പോകേണ്ട വഴിയില്‍ പെട്രോള്‍ ബോംബേറും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടു തീവെപ്പും. കണ്ണപുരം, മരച്ചാപ്പ, ബാലന്‍മുക്ക് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞ് കണ്ണപുരം ഇന്‍സ്‌പെക്ടര്‍ പി. ബാബുമോന്‍, എസ്.ഐ ശൈലേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അക്രമസംഭവം കണക്കിലെടുത്ത് പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.