എംടെകില്‍ ഒന്നാം റാങ്കോടെ സ്വര്‍ണമെഡല്‍; ചെര്‍ക്കളയിലെ ആയിഷത്ത് ബാദിറ നാടിന്റെ അഭിമാനമായി

 

കാസര്‍കോട്: കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് എംടെക് സിവില്‍ എന്‍ജീനിയറിംഗില്‍ ഒന്നാം റാങ്ക് നേടി ചെര്‍ക്കള സ്വദേശിനി നാടിനഭിമാനമായി. ചെര്‍ക്കള ഇന്ദിരാനഗറിലെ ബഷീര്‍ കനിയടുക്കം-മിസ്രിയ്യ ദമ്പതികളുടെ മകള്‍ ആയിഷത്ത് ബാദിറയാണ് ഒന്നാം റാങ്കോടെ ഗോള്‍ഡ് മെഡലിനര്‍ഹയായത്. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂര്‍ ഗവ. എന്‍ജീനിയറിംഗ് കോളജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിംഗ് നേടിയ ശേഷമാണ് എന്‍.ഐ.ടിയില്‍ ചേര്‍ന്നത്. സഹോദരങ്ങള്‍: ഫാത്തിമത്ത് ബാസിമ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി, തമിഴ്‌നാട്), ഖദീജത്ത് ബാസില (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ജി.എച്ച്.എസ്.എസ് ചെര്‍ക്കള).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page