അഡുക്കത്തുബയലിലെ സി.എ മുഹമ്മദ് വധക്കേസ്: വിധി പറയുന്നത് 29ലേക്ക് മാറ്റി;സംഭവംനടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു മൂന്നാം പ്രതി

കാസര്‍കോട്: അഡുക്കത്തുബയലിലെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധി പ്രസ്താവന ആഗസ്ത് 29ലേക്ക് മാറ്റി. പ്രതികളായ കൂഡ്ലു ടെമ്പിള്‍ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തു (21), താളിപ്പടുപ്പ് അടുക്കത്ത്ബയലിലെ ശിവപ്രസാദ് കെ എന്ന ശിവന്‍ (25), കൂഡ്ലു അയ്യപ്പനഗറിലെ അജിത്ത് കുമാര്‍ എന്ന അജു (20), അടുക്കത്തുബയലിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (29) എന്നിവരെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ കുറ്റക്കാരാണെന്നു കണ്ടെത്തി. വിധിപ്രഖ്യാപനം ശനിയാഴ്ച ഉച്ച കഴിഞ്ഞ് പ്രസ്താവിക്കാനായി മാറ്റി വച്ചിരുന്നു. ഇതിനിടയിലാണ് മൂന്നാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതു പരിഗണിച്ചാണ് കേസിലെ വിധി പ്രസ്താവന 29-ാം തീയതിയിലേക്ക് മാറ്റി കോടതി ഉത്തരവായത്.
2008 ഏപ്രില്‍ 18ന് ആണ് മുഹമ്മദ് കുത്തേറ്റു മരിച്ച സംഭവം നടന്നത്. സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ. പി സുഹാസ് എന്നിവര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായാണ് സി.എ മുഹമ്മദിനും ജീവന്‍ നഷ്ടമായത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മുളിയാര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം അംഗീകാരത്തിന്റെ നിറവില്‍: പലവക സംഘം വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം, മുളിയാറിന്റെ പ്രശസ്തിക്കു പൊന്‍തൂവല്‍

You cannot copy content of this page