കണ്ണൂരിൽ നിപയോ ? രോഗലക്ഷണമുള്ള രണ്ടുപേർ ആശുപത്രിയിൽ; സ്രവം പരിശോധനയ്ക്ക് അയച്ചു

കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് ‌സംശയം. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ മാലൂർ സ്വദേശികളായ 48ഉം 18ഉം വയസ്സുള്ള പുരുഷന്മാരാണിവർ. പനിയും തലവേദനയുമായി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് വെള്ളിയാഴ്ച ഇരുവരും ചികിത്സതേടിയത്. നിപാ രോഗം സംശയിക്കുന്നതായി ഇവിടുത്തെ ഡോക്ടർമാർ അറിയിച്ചതിനാൽ ജില്ലാ ആരോഗ്യവിഭാഗം ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിപാ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും സാമ്പിൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക്‌ പരിശോധനയ്ക്ക് അയക്കും. ഒരു ദിവസത്തിനുശേഷമേ പരിശോധനാഫലം ലഭിക്കുകയുള്ളൂ.ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page