കണ്ണൂര്‍: ഏഴുവയസ്സുകാരനു നേരെ ലൈംഗിക അതിക്രമം നടത്തി മുങ്ങിയ 47കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, തണ്ടേലം പഞ്ചായത്ത് സ്വദേശി വേലുസ്വാമി (47)യെയാണ് തളിപ്പറമ്പ് എസ്.ഐ. ദിലീപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2020 ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വേലുസ്വാമിയെ അന്നു തന്നെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തിരുന്നു. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി. ഇയാളെ തേടി പല തവണ പൊലീസ് തമിഴ്‌നാട്ടിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് തമിഴ്‌നാട്ടിലെത്തി അറസ്റ്റു ചെയ്തത്. പ്രതിയെ വെളളിയാഴ്ച രാവിലെ തളിപ്പറമ്പില്‍ എത്തിച്ചു.