കണ്ണൂര്‍: അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്ത് 22ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സബ്‌സ്‌റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. പ്രവൃത്തി മൂലം അരീക്കോട്-കാഞ്ഞിരോട്, അരീക്കോട്-ഓര്‍ക്കാട്ടേരി എന്നീ 220 കെവി ലൈനുകള്‍ തടസ്സപ്പെടുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. അഴീക്കോട് പഞ്ചായത്തില്‍ വ്യാഴാഴ്ച കുടിവെള്ള വിതരണം മുടങ്ങും







