പാടലടുക്കയിലും ഓണ്‍ലൈന്‍ തട്ടിപ്പ്; രണ്ടരലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഓണ്‍ലൈന്‍ വഴി ഷെയര്‍മാര്‍ക്കറ്റില്‍ ട്രേഡിംഗ് നടത്തി ആദായം വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക, പാടലടുക്ക, ആറ്റുപുറത്ത് ഹൗസിലെ ലിയോ ജോസി(58)ന്റെ പരാതി പ്രകാരം ഡെനീലെപോളി, അമീലിയ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ഇരുവരെയും പരിചയപ്പെട്ടതെന്നു ലിയോജോസ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ജുലായ് 17നും 30നും ഇടയിലുള്ള ദിവസങ്ങളിലാണ് പണം കൈമാറിയതെന്നും നിക്ഷേപ തുക തിരികെ ചോദിച്ചപ്പോള്‍ ലഭിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page