റാണിപുരത്ത് ട്രക്കിങ് വഴിയില്‍ കൊമ്പന്‍; ഇന്നത്തെ ട്രക്കിങ്ങ് താല്‍ക്കാലികമായി നിര്‍ത്തി

 

കാസര്‍കോട്: റാണിപുരത്ത് സഞ്ചാരികള്‍ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപം മാനിപ്പുറത്ത് കൊമ്പന്‍ എത്തി. വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വ്യാഴാഴ്ച റാണിപുരത്ത് വനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. എല്ലാ ദിവസം രാവിലെ വന സംരക്ഷണ സമിതി വാച്ചര്‍മാര്‍ മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് വേണ്ടി പരിശോധന നടത്താറുണ്ട്. പരിശോധനയില്‍ ആനയില്ല എന്ന് ഉറപ്പാക്കിയിട്ടാണ് സഞ്ചാരികളെ കടത്തിവിടാറ്. രാവിലെ നടത്തിയ പരിശോധനയിലാണ് മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രക്കിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page