യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും ഭര്‍ത്താവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയതാണെന്നു ആരോപിച്ച് ഭര്‍ത്താവിന്റെ കുടുംബവീടിനു തീയിട്ടു. മാണ്ട്യ, ആര്പ്പേട്ട, മന്തഗേരയിലെ മോഹന്‍ (26), ഭാര്യ സ്വാതി (21) എന്നിവരാണ് മരിച്ചത്. സ്വാതിയെ ഇന്നലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കള്‍ യുവതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നു ആരോപിച്ച് ബഹളം വച്ചിരുന്നു. ഇതോടെ മോഹന്‍ ഒഴികെയുള്ള വീട്ടുകാരെല്ലാം സ്ഥലത്തു നിന്നും ഒഴിഞ്ഞു പോയി. തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കളുടെ കൂടെ ഉണ്ടായിരുന്ന ആള്ക്കാര് വീടിനു തീയിട്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇതിനിടയിലാണ് മോഹന്റെ മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടിനു സമീപത്തെ കുളത്തില്‍ പൊങ്ങിയത്.
