കാസര്‍കോട്: കടല്‍ ശാന്തമാവുന്നതിനു കുമ്പള ശ്രീ വീര വിട്‌ള ദേവസ്ഥാനം കോയിപ്പാടി കടപ്പുറത്ത് സമുദ്രപൂജ നടത്തി. കടല്‍ ശാന്തമാവാനും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതത്വത്തിനും വേണ്ടിയായിരുന്നു പൂജ. കെ പുണ്ഡലിംഗ ഭട്ട് പൂജാകര്‍മ്മം നടത്തി. പാല്‍, മഞ്ഞള്‍, കുങ്കുമം, നാളികേരം, ഇളനീര്‍, നാണയങ്ങള്‍, വെറ്റില, അടയ്ക്ക എന്നിവ കെ നാരായണ പ്രഭുവിന്റെ നേതൃത്വത്തില്‍ കടലിന് സമര്‍പ്പിച്ചു.







