കാസര്‍കോട്: കാസര്‍കോട്, അമേയ് റോഡിലെ വനിതാ അക്കൗണ്ടിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൂര്‍ളു, ബട്ടംപാറയിലെ ശൈലേഷ് നിവാസില്‍ എസ്. ശിവയുടെ ഭാര്യ ശര്‍മ്മിള (45)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 മണിയോടെയാണ് കിണറ്റില്‍ ചാടിയതെന്നു സംശയിക്കുന്നു. ഭര്‍ത്താവിനൊപ്പം അമേയ് റോഡിലെ സ്വന്തം സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. വലിയ മാനസിക വിഷമത്തിലായിരുന്നു ശര്‍മ്മിളയെന്നു പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്കു നയിച്ചതെന്നു സംശയിക്കുന്നു.
പരേനായ ബാബു പൂജാരി-ലീലാവതി ദമ്പതികളുടെ മകളാണ്. മക്കള്‍: തനുഷ്, തുഷാര്‍. സഹോദരങ്ങള്‍: പ്രദീപ്, രാജീവന്‍. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
