കാസര്‍കോട്: ചികില്‍സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. ബദിയടുക്ക കാടമന കരിമ്പില ഹൗസില്‍ പ്രശാന്താ(37)ണ് മരിച്ചത്. വൃക്കരോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചേയാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ചികില്‍സ മുടങ്ങിയതായി ആരോപണമുണ്ട്. ഗണേഷ് -ജയശ്രീ ദമ്പതികളുടെ മകനാണ്.







