വ്യാജ എന്‍.സി.സി ക്യാമ്പിന്റെ മറവില്‍ 13 പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം; സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരുമടക്കം 13 പേര്‍ക്കെതിരെ പോക്‌സോ കേസ്

 

ചെന്നൈ: വ്യാജ എന്‍.സി.സി ക്യാമ്പ് സംഘടിപ്പിച്ചു 13 പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയതായി പരാതി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നടത്തിയ വ്യാജ ക്യാമ്പിനും ലൈംഗികാതിക്രമത്തിനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍, ഒരു ലേഖകന്‍ എന്നിവരടക്കം 11 പേരെ അറസ്റ്റു ചെയ്തതായി പൊലീസ് വെളിപ്പെടുത്തി.
കൃഷ്ണഗിരിയിലെ ഒരു സ്വകാര്യ സ്‌കൂളാണ് വ്യാജ എന്‍.സി.സി ക്യാമ്പ് സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ആദ്യമായിരുന്നു ക്യാമ്പ്. മൂന്നു ദിവസ ക്യാമ്പില്‍ 17 പെണ്‍കുട്ടികളും 24 ആണ്‍കുട്ടികളും പങ്കെടുത്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ഒന്നാം നിലയിലായിരുന്നു പെണ്‍കുട്ടികള്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്തിയത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളെ പാര്‍പ്പിച്ചു. പെണ്‍കുട്ടികളെ ഓഡിറ്റോറിയത്തിനു പുറത്തേക്കു പ്രലോഭിപ്പിച്ചു കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നു അവര്‍ ആരോപിച്ചു. പ്രശ്‌നം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പി. തങ്കദുരൈ വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസെടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark