കണ്ണൂര്‍: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തമിഴ്‌നാട്, തിരുട്ടുഗ്രാമത്തിലെ മുരുഗന്‍ (42) അറസ്റ്റില്‍. കണ്ണൂര്‍, പള്ളിക്കുന്ന്, പള്ളിക്കുളത്തെ തറവാട് ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചാ കേസില്‍ വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷും സംഘവുമാണ് മുരുഗനെ അറസ്റ്റ് ചെയ്തത്. ജുലൈ 15നു ഉച്ചക്കാണ് കവര്‍ച്ച. കഴകപ്പുരയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് നെയ്‌വിളക്കുകള്‍ അടക്കമുള്ള ഓട്ടുപാത്രങ്ങള്‍ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. എറണാകുളം ജില്ലയിലും തമിഴ്‌നാട്ടിലുമായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മുരുഗന്‍ കുറച്ചുകാലമായി കണ്ണൂര്‍ കാട്ടാമ്പള്ളിയിലാണ് താമസം.







