ഓണക്കാലത്തെ വിലക്കയറ്റം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനു സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 225 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിനു പുറമെ 120 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് അധികമായി അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ സപ്ലൈക്കോയ്ക്കുള്ള ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. ഇതില്‍ നിന്നു കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കിയുള്ള 105 കോടി രൂപക്കൊപ്പം 120 കോടി രൂപ അധികമായി അനുവദിക്കാനാണ് വകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page