നെടുങ്കണ്ടം: മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല, പുത്തന്‍പുരയ്ക്കല്‍ ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുത്തശ്ശി ജാന്‍സിയേയും കുഞ്ഞിനെയും വീട്ടില്‍ നിന്നു കാണാതായത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെയും മുത്തശ്ശിയേയും വീടിനു സമീപത്തുള്ള തോട്ടുവക്കില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാക്കാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
